ഒടുവിൽ രാജിയിലേക്കോ? രഞ്ജിത് ചെയർമാൻ സ്ഥാനം രാജിവക്കുമെന്ന് അഭ്യൂഹം, സിദ്ദിഖിനെതിരെ കേസെടുക്കാനും സാധ്യത

Published : Aug 24, 2024, 10:27 PM ISTUpdated : Aug 24, 2024, 10:45 PM IST
ഒടുവിൽ രാജിയിലേക്കോ? രഞ്ജിത് ചെയർമാൻ സ്ഥാനം രാജിവക്കുമെന്ന് അഭ്യൂഹം, സിദ്ദിഖിനെതിരെ കേസെടുക്കാനും സാധ്യത

Synopsis

ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജിയിലേക്കുള്ള സാധ്യതയുണ്ടായത്. അതിനിടെ, യുവനടി രേവതി സമ്പത്തിൻ്റെ ലൈംഗിക ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം.

തിരുവനന്തപുരം: ബം​ഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രഞ്ജിത്ത് രാജിവക്കുമെന്ന് സൂചന. ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർ​ദം ഉയർന്നതോടെയാണ് രാജിവെക്കാനൊരുങ്ങുന്നത്. അതേസമയം, നാളെയായിരിക്കും രാജി പ്രഖ്യാപിക്കുകയെന്നാണ് അടുത്തവൃത്തങ്ങളിൽ നിന്നറിയാൻ കഴിയുന്നത്. രഞ്ജിത്തിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന എതിർപ്പുകൾ അവഗണിക്കാനാകില്ലെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജിയിലേക്കുള്ള തീരുമാനത്തിലെത്തുന്നത്.

അതിനിടെ, യുവനടി രേവതി സമ്പത്തിൻ്റെ ലൈംഗിക ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം. സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവനടി ഉയർത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.  

ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കുമോ?; മന്ത്രി സജി ചെറിയാന് തുടരാൻ അർഹതയുണ്ടോ?

'വളരെ ചെറിയ പ്രായത്തിൽ ദുരനുഭവമുണ്ടായി, സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു'; ​ഗുരുതര ആരോപണവുമായി യുവനടി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്