'നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാ​ഗ്യമാണ് പരാതിക്ക് കാരണം'; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്

Published : Apr 07, 2026, 01:40 PM IST
Director Ranjith

Synopsis

എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരെ ആരോപണവുമായി റിമാൻഡിലുള്ള സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ വിമ‍ർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. 

ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർ‍ജിയിൽ കോടതിയെ അറിയിച്ചു. എന്നാൽ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പ്; മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്തുമായി കോഴിക്കോട് ജില്ല