സ്കൂളില്‍ കൊണ്ടു പോകുന്ന വഴി ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Published : Sep 24, 2025, 01:37 PM IST
kerala police Vehicle

Synopsis

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ കൊണ്ടു പോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ കൊണ്ടു പോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ഹരിദാസന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്‍റ് ചെയ്തതാണ് വഴിത്തിരിവായത്.

പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതിനു പിന്നാലെ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാര്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ