സംസ്ഥാനത്ത് പകൽ ചൂട് കൂടുന്നു, അതീവ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

Web Desk   | Asianet News
Published : Feb 24, 2021, 03:57 PM ISTUpdated : Feb 25, 2021, 03:50 PM IST
സംസ്ഥാനത്ത് പകൽ  ചൂട് കൂടുന്നു, അതീവ ജാ​ഗ്രത വേണം;  മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

Synopsis

പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.  കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. 

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതപം,  നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.  കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍