കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ശമ്പള വിതരണം ഇനിയിങ്ങനെ, 2 ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി

Published : Jan 08, 2024, 02:35 PM ISTUpdated : Jan 08, 2024, 03:40 PM IST
കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ശമ്പള വിതരണം ഇനിയിങ്ങനെ,  2 ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി

Synopsis

ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. 

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ആശ്വാസമായി ഡിവിഷൻ ബ‌ഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.  ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഇടക്കാല ഉത്തരവിട്ടു. എല്ലാ മാസവും  ആദ്യ ഗഡു 10 ആം തീയതിയ്ക്ക് മുൻപും  രണ്ടാം ഗഡു 20ാം തീയതിയ്ക്ക് ഉള്ളിലും നൽകാനാണ് ഉത്തരവ്. ശമ്പളം എല്ലാമാസവം 10 നകം വിതരണം ചെയ്യണമെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിലാണ് നടപടി. നിലവിലുള്ള സാന്പത്തിക സ്ഥിതി അനുസരിച്ച് പത്താം തീയതിയ്ക്കുള്ളിൽ മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. സർക്കാർ ധനസഹായവും  ടിക്കറ്റ് അടക്കമുള്ള വരുമാനവും കൊണ്ടാണ് ശമ്പളവും പെൻഷനും നൽകുന്നത്. സർക്കാർ സഹായം 15 ആം തീയതിയ്ക്ക് ശേഷമാണ് ലഭിക്കുന്നതെന്നും അതിനാൽ രണ്ടാം ഗഡു സർക്കാർ സഹായം ലഭിച്ചതിന് ശേഷം നൽകാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം