MSF : എംഎസ്എഫില്‍ വീണ്ടും അച്ചടക്ക നടപടി: സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി

By Web TeamFirst Published Jan 13, 2022, 7:14 AM IST
Highlights

എം കെ മുനീറിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്‍റെ ​അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂർ.
 

കോഴിക്കോട്: എംഎസ്എഫിൽ (MSF) വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ (Latheef Thuraiyur) സ്ഥാനത്ത് നിന്നും നീക്കി. എം കെ മുനീറിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂർ. നിലവിലെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്ക് പകരം ചുമതല നല്‍കി.

ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് അറിയില്ലെന്ന് ലത്തീഫ് തുറയൂർ പ്രതികരിച്ചു. വിവരം അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണ്. ഈ വിഷയത്തിൽ ആരും തന്നോട് വിശദീകരണം പോലും ചോദിച്ചില്ലെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സമിതി യോഗത്തിൽ പോലും വിഷയം ചർച്ചയായിട്ടില്ലെന്നും ലത്തീഫ് തുറയൂര്‍ വിശദീകരിച്ചു. എം കെ മുനീർ പോലും നടപടി അറിഞ്ഞിട്ടില്ല. ആരാണ് നടപടി എടുത്തത് എന്നതിൽ ദുരൂഹതയുണ്ട്. ആര് നടപടി എടുത്തു എന്നതിൽ വ്യക്തതയില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ലത്തീഫ്  ആവശ്യപ്പെട്ടു.

Updating..
 

tags
click me!