മിന്നൽ പണിമുടക്കുകാർക്ക് ക്ലീൻചിറ്റ്; KSRTC ജീവനക്കാരുടെ അച്ചടക്ക നടപടി തള്ളി; ജനത്തെ വലച്ച പണിമുടക്ക് 2020ല്‍

Published : Jul 10, 2023, 08:02 AM ISTUpdated : Jul 10, 2023, 08:05 AM IST
മിന്നൽ പണിമുടക്കുകാർക്ക് ക്ലീൻചിറ്റ്; KSRTC ജീവനക്കാരുടെ അച്ചടക്ക നടപടി തള്ളി; ജനത്തെ വലച്ച പണിമുടക്ക് 2020ല്‍

Synopsis

2020 ൽ മിന്നൽ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്ആ‍ർടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി. 

തിരുവനന്തപുരം:  2020 ൽ മിന്നൽ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്ആ‍ർടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ 61 ജീവനക്കാർക്കെതിരായ നടപടി മനേജുമെൻ്റ് അവസാനിപ്പിച്ചത് യൂണിയനുകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന്. ഗതാഗത കുരുക്കിനിടെ കുഴഞ്ഞ വീണ ഒരാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ മരിച്ചതും വൻ ചർച്ചയായിരുന്നു.

റൂട്ട് മാറി യാത്ര ചെയ്തുവെന്നാരോപിച്ച് സ്വകാര്യബസ്സിനെ തടഞ്ഞ കെഎസ്ആ‍ർടിസി ജീവനക്കരെ ഫോർട്ട് പൊലീസ് കസ്റ്റഡിലെടുത്തപ്പോഴാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ റോഡിൽ നിർത്തിയിട്ടായിരുന്നു സമരം. നഗരം മണിക്കൂറോളം സ്തംഭിച്ചു. സമരം മറ്റ് ഡിപ്പോകളിലേക്ക് വ്യാപിച്ചതോടെ ജില്ലയിൽ ജനങ്ങളുടെ യാത്ര സ്തംഭിച്ചു. ഇതിനിടെ കിഴക്കോട്ടയിൽ വണ്ടികാത്തു നിന്ന കടകംപ്പള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞു വീണു.

ഗതാഗതക്കുരുക്കഴിച്ച് പൊലിസ് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർക്കാരിനെയും പൊലിസിനെയും മാനേജുമെൻറിനെയും വെല്ലുവിളിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. 2020 മാർച്ച് നാലിന് കസ്റ്റഡിലെടുത്തവരെ ജാമ്യത്തിൽ വിട്ടയച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുറ്റക്കാർക്കെതികെ കർശന നടപടി, നിയവിരുദ്ധമായ ഡ്യൂട്ടി നിർത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും ഇതൊക്കെയായിരുന്ന അന്നത്തെ ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. 

സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നായിരുന്നു കെഎസ്ആർടിസി വിജിലൻസ്ഡ് ഡയറക്റുടെ റിപ്പോർട്ട്. 140 പേരോട് വിശദീകരണം തേടിയെന്നായിരുന്നു അന്ന് മാനജുമെൻ് അറിയിച്ചത്. ഇതിൽ വിശദീകരണം തൃപ്തികരമല്ലാത്ത 61 പേർക്കെതിരെ വകുപ്പ്തല അന്വേഷണം വിജിലൻസ് നടത്തി. മണിക്കൂറോളം സർക്കാരിന് നാണക്കേടുണ്ടാക്കി ജനങ്ങളെ സ്തംഭിച്ച ജീവനക്കാരെ മൂന്നു വർഷങ്ങള്‍ക്കിപ്പുറം കുറ്റവിമുക്തരാക്കി മാനേജുമെൻ് ഉത്തരവിറക്കി.

വളരെ പഴക്കം ചെന്ന സംഭവമായതുകൊണ്ട് കൂടിയാണ് നടപടി അവസാനിപ്പിച്ചതെന്നാണ് മാനേജ്മെൻറ് വിശദീകരണം. സുരേന്ദ്രന്റെ അസ്വാഭാവികമരണത്തിനെടുത്ത കേസും ഒന്നുമായില്ല. ശമ്പളവും-പെൻഷനും മുടങ്ങുന്നതിലും, സ്വിഫ്റ്റ് സർവ്വീസിലും കെഎസ്ആർടിസി മാനേജ്മെൻറും തൊഴിലാളി യൂണിയനുകളുമായി പരസ്യ ഏറ്റുമുട്ടലിലാണ്. ഇതിനിടെയാണ് കാര്യങ്ങള്‍ ഒന്നു തണുപ്പിക്കാൻ കൂടിയാണ് ശാസന പോലുമില്ലാതെ ജീവനക്കാർക്കുള്ള ക്ലീൻ് ചിറ്റ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർവകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര 'അടിയോടടി' ഒറ്റ ദിവസം 105 കോടിയുടെ മദ്യം! റെക്കോഡിട്ട് കടവന്ത്ര ഔട്ട്ലെറ്റും, ഒരു കോടിയുടെ വിൽപ്പന
രാഹുലിന് സീറ്റ് നൽകരുതെന്ന പ്രസ്താവന: പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ