മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

Published : Jul 10, 2023, 07:39 AM ISTUpdated : Jul 10, 2023, 01:16 PM IST
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു;  കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

Synopsis

പുലർച്ചെ 4 മണിയോടെയാണ് അപകടം. കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നു മറ്റ് മൂന്നുപേർക്കുവേണ്ടി തെരച്ചിൽ തുടരുന്നു. ഇന്ന് പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. മത്സ്യതൊഴിലാളിയെ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മത്സ്യതൊഴിലാളികും മറൈൻ ഇൻഫോഴ്സ്മെൻറും ചേർന്ന് തെരച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ 4 പേരില്‍ ഒരാളെ കണ്ടെത്തി, മറ്റുള്ളവര്‍ക്കായി തെരച്ചില്‍

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; അപകടം പത്തനംതിട്ടയിൽ

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ