പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന

Published : Jan 25, 2026, 11:33 PM IST
umar faizi mukkam

Synopsis

സമസ്ത മുശാവറ അംഗം ഉമർ ഫൈസിയെ സമസ്ത നേതാക്കളാണ് ശാസിച്ചത്. പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും പറഞ്ഞത് അപമര്യാദയാണെന്നും മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു.

കോഴിക്കോട്: പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശത്തിൽ മുക്കം ഉമർ ഫൈസിക്ക് ശാസന. സമസ്ത മുശാവറ അംഗം ഉമർ ഫൈസിയെ സമസ്ത നേതാക്കളാണ് ശാസിച്ചത്. പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും പറഞ്ഞത് അപമര്യാദയാണെന്നും മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു. സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നീ നേതാക്കളാണ് ഉമർ ഫൈസിയെ ശാസിച്ചത്.

മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണമെന്നും മേലിൽ ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും താക്കീത് നൽകി. അതേസമയം, പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നും ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴി പിഴച്ച് പോയവരെ പരിഗണിക്കാനാകില്ല. സമസ്ത വിലക്കിയവരുമായുള്ള കൂട്ടുകെട്ട് പാടില്ലെന്നുമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ യോഗത്തില്‍ കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. ഇത് വിവാദമായതോടെയാണ് മുക്കം ഉമർ ഫൈസിയെ നേതാക്കൾ ശാസിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, മക്കൾക്ക് പരിക്ക്
അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ, കേരളത്തിനുള്ള അംഗീകാരമെന്ന് രാജീവ് ചന്ദ്രശേഖർ