അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ, കേരളത്തിനുള്ള അംഗീകാരമെന്ന് രാജീവ് ചന്ദ്രശേഖർ

Published : Jan 25, 2026, 09:36 PM IST
Rajeev Chandrasekhar

Synopsis

പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് ശ്രീ കെ ടി തോമസ്, ജന്മഭൂമി ദിനപത്രത്തിന്‍റെ മുൻ പത്രാധിപരും മുതിർന്ന എഴുത്തുകാരനുമായ നാരായണൻ എന്നിവർക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ എല്ലാ മലയാളികൾക്കും ഏറെ അഭിമാനകരമാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെ. പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താവും മുൻ ജന്മഭൂമി എഡിറ്ററുമായ ശ്രീ പി. നാരായൺജിക്ക് ലഭിച്ച പദ്മവിഭൂഷൺ മാധ്യമ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അവരവരുടെ മേഖലയിൽ വലിയ സേവനങ്ങൾ സമൂഹത്തിന് നൽകിയ ഇരുവർക്കും അഭിനന്ദനങ്ങൾ. 

പൊതുപ്രവർത്തകൻ, മുഖ്യമന്ത്രി എന്നീ നിലയിൽ കേരളത്തിന് വലിയ സംഭാവനകൾ നൽകിയ വിഎസ് അച്യുതാനന്ദനും നീതി ന്യായ രംഗത്ത് മലയാളികൾക്ക് അഭിമാനമായ ജസ്റ്റ് കെ ടി തോമസിനും കേരളത്തിലെ സാഹിത്യ പത്രപ്രവർത്തക ലോകത്തിന് പുതിയ വെളിച്ചം നൽകിയ നാരായണ ജിക്കും കേരളത്തിന്റെ സാമുദായിക രംഗത്തെ ഉദയസൂര്യനായ ശ്രീ വെള്ളാപ്പള്ളി നടേശൻജിയും മലയാളികളുടെ സ്വകാര്യ അഹങ്കാരം നടന വിസ്മയമായ ശ്രീ മമ്മൂട്ടിയും ഉൾപ്പെടെ എട്ടു മലയാളികൾക്കാണ് പത്മാ പുരസ്കാരം ലഭിച്ചത്. ഇതെല്ലാ മലയാളികൾക്കുമുള്ള അംഗീകാരമാണ്.അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ എത്തുന്ന ഈ കാലത്ത് കേരളത്തിലേക്കെത്തിയ പുരസ്കാരങ്ങൾക്ക് തിളക്കം ഏറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത; വാർത്ത വന്നപ്പോൾ താൻ വിമാനത്തിലായിരുന്നുവെന്ന് തരൂർ, 'പ്രതികരിക്കാനില്ല'
ഇത് മൂന്നാം തവണ, ചാലക്കുടി മേൽപ്പാലം നിർമ്മാണത്തിനായി ജെസിബി ഉപയോഗിച്ച് ഉയർത്തിയ സ്ലാബ് താഴെ വീണു; യാത്രക്കാർ രക്ഷപ്പെട്ടു