
തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്‍റ് നന്ദൻ മധുസൂദനനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷ് എന്നിവരെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ പ്രസിഡന്റ് ചുമതല ജയകൃഷ്ണന് നൽകി. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
ഹോട്ടൽ മുറിയിൽ മദ്യക്കുപ്പിയുമായി എസ്എഫ്ഐ നേതാക്കളായ നന്ദനും സഞ്ജയും നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലടക്കം വിഷയം തിരിച്ചടിയായി എന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയുടെ നടപടി. സംഘടനയിലെ വിഭാഗീയതയുടെ ഭാഗമായാണ് ദൃശ്യം പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam