കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനം, രണ്ടാം സീസൺ കോഴിക്കോട്, രജിസ്റ്റർ ചെയ്യൂ!

Published : Mar 28, 2024, 01:42 PM ISTUpdated : Apr 01, 2024, 12:15 PM IST
കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനം, രണ്ടാം സീസൺ കോഴിക്കോട്, രജിസ്റ്റർ ചെയ്യൂ!

Synopsis

രണ്ടാം സീസൺ ഏപ്രിലിൽ ആരംഭിക്കുകയാണ്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന ഏജൻസികൾ പങ്കെടുക്കുന്നതോടൊപ്പം, യുണിവേഴ്സിറ്റികളുടെ തന്നെ പ്രതിനിധികൾ നേരിട്ട് എത്തുന്നതിനുള്ള  സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പത്തോളം നഗരങ്ങളിലായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോയിൽ എൺപതോളം സ്റ്റഡി എബ്രോഡ്  റിപ്രെസെന്റെറ്റിവ്സും അവരിലൂടെ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളും പങ്കെടുത്തിരുന്നു. അതു വഴി ആയിരത്തിലേറെ വിദ്യാർത്ഥികളാണ് അവരുടെ വിദേശ പഠനം എന്ന സ്വപ്‌നം  സാക്ഷാത്കരിച്ചത്. 

ആദ്യ പാദത്തിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം സീസൺ ഏപ്രിലിൽ ആരംഭിക്കുകയാണ്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന ഏജൻസികൾ പങ്കെടുക്കുന്നതോടൊപ്പം, യുണിവേഴ്സിറ്റികളുടെ തന്നെ പ്രതിനിധികൾ നേരിട്ട് എത്തുന്നതിനുള്ള  സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ വിദേശ പഠനത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും, പല കോഴ്സുകളെയും സംബന്ധിക്കുന്ന വിശദ വിവരങ്ങളും, അവയുടെ സാധ്യതകളൂം നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ചോദിച്ചു മനസിലാക്കാൻ സാധിക്കും.UK, കാനഡ പോലുള്ള രാജ്യങ്ങളിലെ മാറിയ നിയമ സാഹചര്യങ്ങളുടെ  വ്യക്തത മനസിലാക്കി അഡ്മിഷൻ സംവിധാനം കൂടുതൽ വേഗത്തിലും കൃത്യതയോടും നടപ്പിലാക്കാൻ കഴിവുള്ള കേരളത്തിലെ മികച്ച സ്റ്റഡി എബ്രോഡ് ഏജൻസികൾ ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

എക്‌സ്‌പൊയിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് അഡ്മിഷൻ ലഭിക്കുന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്  സൗജന്യമായി ലഭിക്കും.വിദേശത്ത് പഠിക്കാൻ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാർഗം എന്നീ രണ്ട് കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാൻ ചെയ്യാൻ ആധികാരികമായ വിവരങ്ങൾ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവർ ഗ്ലോബൽ എജ്യുക്കേഷൻ എക്‌സ്‌പൊ.

2024 ഏപ്രിൽ 6,7 തിയതികളിലെ ദിവസങ്ങളിൽ കോഴിക്കോട് സരോവരം ബയോ പാർക്കിന് സമീപമുള്ള കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതൽ 6 മണി വരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്  മാത്രമാണ് പ്രവേശനം. വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ എക്‌സ്‌പൊ ഉത്തരം നൽകും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളിൽ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സർവകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.

കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎൽടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയിൽ ലഭ്യമാണ്. 

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റിൽ സ്‌പോൺസർ ലെവറേജ് എഡ്യൂ ( Leverage Edu) ആണ്.ഫെയർ ഫ്യൂചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽടൻസി (Fair Future Overseas Educational Consultancy) പ്രസന്റിങ്ങ് സ്‌പോൺസർ ആണ്. ഹാർവെസ്റ്റ്  എബ്രോഡ് സ്റ്റഡീസ് ( Harvest  Abroad Studies Pvt Ltd), എ. ബി. സി സ്റ്റഡി ലിങ്ക്സ് ( ABC Study Links), ബെറാക്കാ സ്റ്റഡി എബ്രോഡ് ( Berakah Study Abroad ),സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ( Santamonica Study Abroad ),എന്നിവർ പവേർഡ് ബൈ സ്പോൺസർമാരും വിസ്‌റ്റോസ് ഗ്ലോബൽ സ്റ്റഡി എബ്രോഡ് (Vistos Global Study Abroad, അൻഫീൽഡ് ഇന്റർനാഷണൽ (Anfield International ), ഡെറിക് ജോൺസ് (Derrick Jones)ജീൻ മൈൻഡ്സ് ഗ്ലോബൽ ( Gene Minds), അക്ബർ സ്റ്റഡി എബ്രോഡ് ( Akbar Study Abroad), സ്റ്റഡി ബീ ഓവർസീസ് ( Study Bee Overseas), നിയോ ടൈംസ് ഇന്റർനാഷണൽ ( Neotimes International ), ഡയമന്റ് ഫോനീക്സ് ( Diamant Phoenix), എഡ്യൂസോൺ കൺസൽടൻസ് ( Eduzone Consultants ), ക്ലിക്ക് എഡ്യൂ (Klick Edu)എന്നിവർ എക്‌സ്‌പൊയുടെ ഭാഗമാകും.

രജിസ്റ്റർ ചെയ്യാം:>

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി