രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്പെന്‍ഷൻ; ഡോക്ടർ-നഴ്സ് സംഘടനകളുടെ പ്രതിഷേധം തണുപ്പിക്കാൻ ചർച്ച

Published : Oct 02, 2020, 06:39 PM ISTUpdated : Oct 02, 2020, 07:04 PM IST
രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്പെന്‍ഷൻ; ഡോക്ടർ-നഴ്സ് സംഘടനകളുടെ പ്രതിഷേധം തണുപ്പിക്കാൻ ചർച്ച

Synopsis

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ  നോഡൽ ഓഫിസർ ഡോ.അരുണ,ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. 

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവര്‍ത്തകരെ സസ്പെന്‍റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ നീക്കം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഉൾപ്പടെ സർവീസ് സംഘടനകളുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തും. ഇന്ന് രാത്രി 8ന് ആണ് ചർച്ച. സർക്കാർ നടപടിയിൽ ഭരണപക്ഷ സംഘടനയായ കെജിഒഎ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തര ചർച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ  നോഡൽ ഓഫിസർ ഡോ.അരുണ,ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നായിരുന്നു നടപടി. സസ്പെന്‍ഷന് പിന്നാലെ ഡോക്ടർമാരും നഴ്സുമാരും ഒന്നിച്ച് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. 

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ റിലേ സത്യാഗ്രഹം നടത്താനാണ് തീരുമാനം. അടുത്തഘട്ടമായി കൊവിഡ് ഡ്യൂട്ടി ഒഴികെയുളളവ ബഹിഷ്കരിച്ച് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഡോക്ടർമാര്‍ പറയുന്നു. ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്