രോഗിയെ പുഴുവരിച്ച സംഭവം: സസ്പെന്‍ഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി, അനിശ്ചിതകാല സമരമെന്ന് ഡോക്ടര്‍മാർ

By Web TeamFirst Published Oct 2, 2020, 11:38 PM IST
Highlights

ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ആണ് തീരുമാനം. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്തവരുടെ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തതോടെ ആണ് ചർച്ച അലസി പിരിഞ്ഞത്. സംഭവത്തിൽ ഡി എം ഒ യുടെ അന്വേഷണം തുടരും. 

കെ.ജി.എം.സി.ടി.എ നേതൃത്വത്തിൽ ഡോക്ടർമാർ നാളെ റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാർ നാളെ ജില്ലയിൽ കരിദിനം ആചരിക്കും. ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ആണ് തീരുമാനം. ഭരണാനുകൂല സംഘടനകൾക്കും എതിർപ്പ് ഉണ്ടെങ്കിലും പ്രത്യക്ഷ സമരത്തിൽ ഇറങ്ങില്ല.

click me!