വിഴിഞ്ഞം സമരത്തില്‍ ചര്‍ച്ച തുടങ്ങി, നാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ലത്തീന്‍ സഭ

By Web TeamFirst Published Dec 6, 2022, 5:52 PM IST
Highlights

ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്നു. നാല് നിര്‍ദ്ദേശങ്ങളാണ് ലത്തീന്‍ സഭ മുന്നോട്ട് വെക്കുന്നത്. 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച തുടങ്ങി. ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്നു. നാല് നിര്‍ദ്ദേശങ്ങളാണ് ലത്തീന്‍ സഭ മുന്നോട്ട് വെക്കുന്നത്. വാടക 8,000 ആയി ഉയര്‍ത്തണമെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നാണ് സമരക്കാരുടെ നിലപാട്. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധര്‍ വേണം, ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഉറപ്പുനല്‍കണം എന്നിവയാണ് സമക്കാരുടെ മറ്റ് ആവശ്യങ്ങള്‍.

click me!