
കോഴിക്കോട്: സമസ്ത-ലീഗ് തര്‍ക്കത്തില്‍ ഇരു നേതൃത്വങ്ങളും തമ്മില്‍ സമവായ ചര്‍ച്ച തുടങ്ങി. ലീഗിന്‍റെ വിലക്ക് നേരിടുന്ന ആലിക്കുട്ടി മുസ്ല്യാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ എന്നിവർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിട്ടാണ് ചർച്ച നടത്തുന്നത്. സമസ്ത സെക്രട്ടറിമാരായ കൊയ്യൊട് ഉമർ മുസ്ല്യാർ എം ടി അബ്ദുള്ള മുസ്ല്യാർ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
മുഖ്യമന്തിയുടെ കോഴിക്കോട് പര്യടനത്തിൽ പങ്കെടുത്ത് സമസ്ത നേതൃത്വം സർക്കാരിനെ പ്രശംസിച്ചിരുന്നു. മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും കെ ആലിക്കുട്ടി മുസ്ല്യാർ വിട്ടു നിന്നിരുന്നു. ലീഗ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇതെന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ ചര്‍ച്ചയാണ് പാണക്കാട് നടക്കുന്നത്.
അതേസമയം, വിലക്ക് നേരിട്ട ആലിക്കുട്ടി മുസ്ല്യാർ ഇന്ന് സുന്നി യുവജന സംഘടനയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടിയും സുന്നി യുവജന സംഘടനയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam