സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണിന് തീപിടിച്ചു

Published : Jan 06, 2021, 08:42 AM IST
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണിന് തീപിടിച്ചു

Synopsis

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകരാണമെന്നാണ് വിലയിരുത്തല്‍.  

കണ്ണൂര്‍: വടകര ലോകര്‍നാര്‍ക്കാവിന് സമീപത്തെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണിന് തീപിടിച്ചു. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് തിപീടുത്തം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങള്‍ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകരാണമെന്നാണ് വിലയിരുത്തല്‍. രാവിലെ നടക്കാനിറങ്ങിയവരാണ് തീപിടുത്തം കണ്ട് ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരം അറിയിച്ചത്.

PREV
click me!

Recommended Stories

തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ
കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു