കെപിസിസി പുനസംഘടന: ഭാരവാഹികളുടെ എണ്ണം 25-ല്‍ ഒതുങ്ങും, ദില്ലിയില്‍ ചര്‍ച്ചകള്‍ തുടരുന്നു

By Web TeamFirst Published Jan 14, 2020, 6:27 AM IST
Highlights

ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഗ്രൂപ്പ്‌ നേതൃത്വങ്ങളിലും ധാരണയായി

ദില്ലി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ദില്ലിയിൽ ഇന്നും തുടരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 

ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു. നിലവിലെ ജംബോ പട്ടിക ചുരുക്കി ജനറൽ സെക്രട്ടറിമാരും ട്രഷററും ഉൾപ്പടെ ഭാരവാഹികളുടെ എണ്ണം 25 ൽ എത്തിക്കാനാണ് ശ്രമം.ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഗ്രൂപ്പ്‌ നേതൃത്വങ്ങളിലും ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. സെക്രട്ടറിമാരെ പിന്നീട് തീരുമാനിക്കും. യൂത്ത് കോൺഗ്രസ് പുനഃസംഘടനയും ചർച്ചയാകും. 

click me!