കേരള - തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം; ബോർഡ് നീക്കണമെന്ന് നാം തമിഴർ പാർട്ടി, പ്രദേശത്ത് കനത്ത സുരക്ഷ

Published : Mar 06, 2026, 01:33 PM IST
thalur board clash

Synopsis

കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്ന് നാം തമിഴർ പാർട്ടി. ബോർഡ് നീക്കണമെന്നും ആവശ്യം.

സുല്‍ത്താന്‍ ബത്തേരി: കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ.

താളൂർ അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കം ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയത്. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പ‍ഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.

പുതിയതായി പണി കഴിപ്പിച്ച സുൽത്താൻ ബത്തേരി - താളൂർ റോഡിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ടുള്ള ബോർഡ് കേരളം സ്ഥാപിച്ചതിനെ ചൊല്ലിയാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. ഇത് തമിഴ്നാടിന്റെ ഭാഗത്താണെന്നും ബോർഡ് നീക്കം ചെയ്യണമെന്നും നാം തമിഴർ പാർട്ടിയും ഉദ്യോ​ഗസ്ഥരും ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള ബോർഡ് എടുത്തുമാറ്റാൻ വന്ന തമിഴ് രാഷ്ട്രീയപാർട്ടി സംഘത്തെ പൊലീസ് തടഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്; ഉദ്ഘാടനം നടത്തിയെന്ന് മന്ത്രി ഗണേഷ്‍കുമാര്‍, പാൻട്രി, ടോയ്‍ലറ്റ് സൗകര്യമുള്ള ബസ് 15ന് എത്തും
'ആര് എവിടെ വെച്ച് എപ്പോൾ തെളിവ് അട്ടിമറിച്ചെന്നതിൽ തെളിവില്ലെന്ന് കോടതി', പരാമർശം ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ