വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവരും പൊലീസുമായി തർക്കം

By Web TeamFirst Published May 9, 2020, 7:30 PM IST
Highlights

പാസ് ഉള്ളവരെ മാത്രമേ കടത്തി വിടാനാകൂ എന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് അതിർത്തിയിൽ സംഘര്‍ഷമുണ്ടായിത്.

പാലക്കാട്: പാസ് ഇല്ലാതെയെത്തി വാളയാറിലെ അതിര്‍ത്തിയില്‍ യാത്രാനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ പൊലീസുമായി തർക്കിക്കുന്നു. പാസ് ഉള്ളവരെ മാത്രമേ കടത്തി വിടാനാകൂ എന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് അതിർത്തിയിൽ സംഘര്‍ഷമുണ്ടായിത്. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും അതി‍ര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. തമിഴ്നാടില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാനുമതി കിട്ടിയവരാണ് ഇവര്‍. ഇവര്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് പോകാനും നിവര്‍ത്തിയില്ല. അതേ സമയം കുടുങ്ങിക്കിടക്കുന്നവരില്‍  ചിലരെ നേരത്തെ കടത്തിവിട്ടിരുന്നു. 

വാളയാറിൽ നിരവധി പേർ കുടുങ്ങി; തിരികെ പോകാൻ അനുവദിക്കാതെ തമിഴ്‌നാടും; പ്രശ്നം പരിഹരിക്കാൻ ശ്രമം

അതേസമയം പാസില്ലാത്തവരെ കടത്തിവിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം ഇല്ലാതിരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് ഏർപ്പെടുത്തുന്നത്. പാസില്ലാതെ പലരും വരാൻ ശ്രമിക്കുന്നവര്‍ ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് താത്കാലികമായി പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും അതിര്‍ത്തിയില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

ഇന്ന് ചിലരെ വിട്ടത് താത്കാലികമായി, പാസില്ലാതെ വരുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ല; മുഖ്യമന്ത്രി

 

click me!