'യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം, ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും, പിരിച്ചുവിടൽ മാനദണ്ഡ‍ങ്ങൾ പാലിക്കാതെ': മിൽമ ചെയർമാൻ കെ എസ് മണി

Published : Sep 19, 2026, 08:48 AM IST
milma union

Synopsis

മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിന് ഒന്നര കോടി ചെലവാക്കിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാൽ പൊടിയുടെ പരസ്യത്തിന് ഉൾപ്പെടെയാണ് തുക ചെലവായതെന്നും എംഎസ് മണി വ്യക്തമാക്കി.

പാലക്കാട്: മിൽമ മലബാർ യൂണിയൻ പിരിച്ചു വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് മിൽമ ചെയർമാൻ കെ എസ് മണി. തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. കോടതി തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്ന് അറിയിച്ച ചെയർമാൻ ഒരു മാനദണ്ഡവും പാലിക്കാതെയാണ് പിരിച്ചു വിടൽ എന്നും വിമർശിച്ചു. ഓഡിറ്റ് റിപ്പോർട്ട് പോലും കിട്ടിയിട്ടില്ല. മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിന് ഒന്നര കോടി ചെലവാക്കിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാൽ പൊടിയുടെ പരസ്യത്തിന് ഉൾപ്പെടെയാണ് തുക ചെലവായതെന്നും എംഎസ് മണി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി പൊലീസ്
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി, ഉടൻ റിപ്പോർട്ട് നൽകും