
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണമടക്കം ഇന്ന് തുടങ്ങുമെന്നാണ് അറിയിപ്പ്.
അരി വിതരണം നിർത്തിവെച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇന്ന് മുതൽ വിതരണം തുടങ്ങാൻ തീരുമാനിച്ചത്. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിർദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam