'ഡോക്‌സി ഡേ'; സംസ്ഥാനത്ത് എലിപ്പനി പ്രതിരോധ ഗുളികയുടെ വിതരണം തുടങ്ങി

By Web TeamFirst Published Aug 17, 2019, 7:54 PM IST
Highlights

പ്രളയ ബാധിതരും സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്നവരും എലിപ്പനി പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണമെന്ന് മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാമ്പയിന് തുടക്കമായി. 'ഡോക്‌സി ഡേ' എന്ന് പേരിൽ നടത്തുന്ന പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു.

പ്രളയ ബാധിതരും സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്നവരും എലിപ്പനി പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു കോടിയലധികം ഡോക്സിസൈക്ലിൻ ഗുളികകളാണ് ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുള്ളത്. പ്രളയത്തിന്‍റെ സാഹചര്യത്തിൽ വെള്ളമിറങ്ങുന്നതോടെ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഡോക്‌സി ഡേ പ്രചാരണ പരിപാടിക്ക് മുന്നിട്ടിറങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി.

തലസ്ഥാനത്ത് നിന്നും ദുരിത ബാധിത ജില്ലകളിലേക്ക് സന്നദ്ധപ്രവർത്തനത്തിന് പോകുന്ന യുവാക്കൾക്ക് ആരോഗ്യമന്ത്രി ഡോക്സിസൈക്ലിൻ ഗുളിക വിതരണം ചെയ്തു. സർക്കാർ ആശുപത്രികളിലും ജില്ലാ മെഡിക്കൽ ഓഫീസർമാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിലും ഗുളിക വിതരണം നടത്താനാണ് തീരുമാനം.

click me!