റെഡ് അലർട്ടായിട്ടും ഇന്ന് അവധി നൽകാതിരുന്നതിൽ വിശദീകരണവുമായി കാസർകോട് ജില്ലാ കളക്‌ടർ: രാവിലെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് അർജുൻ പാണ്ഡ്യൻ

Published : Aug 01, 2026, 08:59 PM IST
District Collector Kasaragod

Synopsis

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും സ്കൂളുകൾക്ക് അവധി നൽകാതിരുന്നതിലെ സാഹചര്യം കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിശദീകരിച്ചു. രാവിലെ പെട്ടെന്ന് മഴ ശക്തമായപ്പോൾ അവധി നൽകുന്നത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നതിനാലാണ് ഈ തീരുമാനമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

കാസർകോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും സ്കൂളുകൾക്ക് അവധി നൽകാതിരുന്നതിലെ സാഹചര്യം വ്യക്തമാക്കി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മുൻകൂട്ടി അവധി പ്രഖ്യാപിക്കാതിരുന്നതും, രാവിലെ പെട്ടെന്ന് മഴ ശക്തമായപ്പോൾ അവധി നൽകാതിരുന്നതും കുട്ടികളിലും രക്ഷിതാക്കളിലും കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാനാണെന്ന് കളക്ടർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

കളക്ടർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം

"പ്രിയപ്പെട്ട കൂട്ടുകാരേ,

ഇന്നലെ നമ്മുടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായിരുന്നില്ല. ഇന്നത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല എന്നതിനാലും, ശനിയാഴ്ചയായതിനാലും സ്കൂളുകൾക്ക് നേരത്തേ ഒരു അവധി ഇന്ന് പ്രഖ്യാപിക്കേണ്ട സാഹചര്യം ഉയർന്നുവന്നില്ല.

എന്നാൽ, ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് ജില്ലയിൽ പെട്ടെന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരിൽ പലരും സ്കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. ആ ഘട്ടത്തിൽ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നൽകാതിരുന്നത്. മാത്രവുമല്ല, റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും നമ്മുടെ ജില്ലയിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നതുമില്ല. എന്നിരുന്നാലും, ഈ കനത്ത മഴയെയും അവഗണിച്ച് നമ്മുടെ മിടുക്കരായ കൂട്ടുകാർ കൃത്യസമയത്ത് സ്കൂളുകളിലെത്തി.

സാരമില്ല, അടുത്ത തവണ നമുക്ക് പരിഹരിക്കാം.

വെള്ളിയാഴ്ചത്തെ അവധി ദിനം എല്ലാവരും ഫലപ്രദമായി ചെലവഴിച്ചു എന്ന് കരുതുന്നു. മഴ തുടരുന്നതിനാൽ എല്ലാവരും ആവശ്യമായ ജാഗ്രത പാലിക്കുമല്ലോ.

സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം കളക്ടർ,

അർജുൻ പാണ്ഡ്യൻ"

രാവിലെ പെട്ടെന്ന് റെഡ് അലർട്ട് വന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്തതിൽ ഉയർന്ന ചർച്ചകൾക്ക് മറുപടിയായാണ് കളക്ടറുടെ കുറിപ്പ്. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലുടനീളം എല്ലാവരും ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂർ ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലെന്ന് ജില്ലാ കളക്‌ടർ
കശുവണ്ടി അഴിമതി കേസ്; കെ എ രതീഷ് പുറത്തേക്ക്, ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം