
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
അതിതീവ്ര മഴയുടെ സാഹചര്യത്തിൽ വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണം. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്.
ശക്തമായ മഴയില്‍ പഴശ്ശി ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 15 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനമായി. നിലവില്‍ 3.5 മീറ്ററാണ് ഷട്ടറുകൾ ഉയര്‍ത്തിയിരിക്കുന്നത്. ഇത് നാലു മീറ്ററായി ക്രമാനുഗതമായി ഉയര്‍ത്താനാണ് തീരുമാനം. ഇതേത്തുടര്‍ന്ന് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശ്ശേരി എന്നിവിടങ്ങളില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശ്ശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam