
കൊല്ലം: കൊല്ലം കുണ്ടറയിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ അന്വേഷണത്തിനാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സ്‌റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ചാടിപ്പോയ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഒന്നരയോടെയാണ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ സംഭവം നടക്കുന്നത്. ഒരു വീട്ടി നിന്ന് വയറിംഗ് സാമഗ്രികള്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് വൈജേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് സെല്ലിലടച്ചു. എന്നാൽ സെൽ പൂട്ടാൻ മറന്നു. പൊലീസുകാരുടെ ശ്രദ്ധ മാറിയ സമയത്ത് വൈജേഷ് സെല്ലിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് അയാളെക്കുറിച്ച് വിവരമില്ല. വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam