സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന്; പ്രസീദ അഴീക്കോടിന്‍റെ മൊഴി എടുക്കും

Published : Jun 21, 2021, 08:56 AM ISTUpdated : Jun 21, 2021, 12:20 PM IST
സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന്; പ്രസീദ അഴീക്കോടിന്‍റെ മൊഴി എടുക്കും

Synopsis

ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. 

വയനാട്: തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ് അന്വേഷണ ചുമതല. സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാംപ്രതിയുമാണ്.കേസില്‍ ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. 

ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്