Latest Videos

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്; നിയന്ത്രണം പ്രാദേശിക അടിസ്ഥാനത്തില്‍

By Web TeamFirst Published Jun 21, 2021, 8:16 AM IST
Highlights

 ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും.

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും.

ഈ മാസം 23 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെയല്ല മാറ്റം. ഇതിനോടകം ടിപിആർ പത്തിൽ താഴെക്ക് എത്തുമെന്ന് കണക്കുകൂട്ടിയെങ്കിലും നിലവിൽ പത്ത് ശതമാനം കടന്ന് തന്നെയാണ് കണക്കുള്ളത്. അതിതീവ്ര വ്യാപനമേഖലകളുടെ എണ്ണം കുറയുന്നതാണ് ആശ്വാസം. നിലവിൽ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തിൽ കൂടുതൽ ടിപിആര്‍ നിരക്കുള്ളത്. എട്ട് ശതമാനത്തിനും മുപ്പത് ശതമാനത്തിനും ഇടയിൽ ടിപിആർ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എൻപത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിൽ നിർണ്ണായകം. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുന്നതിലും ബുധനാഴ്ചത്തെ വിലയിരുത്തലിന് ശേഷമാകും തീരുമാനം.

click me!