ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിന്

Published : Jul 25, 2019, 10:07 AM ISTUpdated : Jul 25, 2019, 11:16 AM IST
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിന്

Synopsis

ആദ്യ ടേമിൽ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തിങ്കൽ പ്രസിഡന്റ് ആയി ചുമതലയേൽക്കും. രണ്ടാം ടേമിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി.  

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺ​ഗ്രസിലെ ​ജോസ് കെ മാണി- ജോസഫ് വിഭാ​ഗങ്ങൾ തമ്മിൽ ധാരണ. ആദ്യ ടേമിൽ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തിങ്കൽ പ്രസിഡന്റ് ആയി ചുമതലയേൽക്കും. രണ്ടാം ടേമിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി.

വായിക്കാം; പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസിൽ ധാരണ; ആദ്യ ടേമില്‍ ആര് എന്നതിൽ തർക്കം

കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കേരള കോൺ​ഗ്രസ് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് ജോസ് കെ മാണി- ജോസഫ് വിഭാ​ഗങ്ങള്‍ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് കോ​ൺ​ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ച വരെ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ഇരുവിഭാ​ഗങ്ങളും തമ്മിൽ ധാരണയാകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും, സംസ്ഥാന സർക്കാർ അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുവെന്ന് മന്ത്രി
മത്സരപ്പരീക്ഷാ പരിശീലനത്തിന് എഐ അധിഷ്ഠിത മുകുളം പോര്‍ട്ടല്‍; മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും