പ്രതിഷേധം കനത്തു; കണ്ണൂരിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടിയെന്ന് ജില്ലാ പഞ്ചായത്ത്

Published : Jun 14, 2023, 06:01 PM IST
പ്രതിഷേധം കനത്തു; കണ്ണൂരിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടിയെന്ന് ജില്ലാ പഞ്ചായത്ത്

Synopsis

 തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.   

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. 

ജനങ്ങൾക്ക് എബിസി കേന്ദ്രങ്ങളോട് എതിർപ്പ് പാടില്ല. ഈ കേന്ദ്രങ്ങൾ കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. മാലിന്യം പൊതു ഇടങ്ങളിൽ തള്ളിയാൽ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയതായി പിപി ദിവ്യ പറഞ്ഞു. 

പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയാണ്. പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീണ്ടും തെരുവ് നായയുടെ ആക്രമണം; കാസര്‍കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി