മരട് കൊട്ടാരം ക്ഷേത്ര വെടിക്കെട്ട്: സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ചും

Published : Feb 21, 2024, 12:45 PM IST
മരട് കൊട്ടാരം ക്ഷേത്ര വെടിക്കെട്ട്: സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ചും

Synopsis

വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് പൊലീസിന്‍റെതുൾപ്പെടെയുള്ള റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിലല്ലേ എന്ന് കോടതി. 

കൊച്ചി : മരട് കൊട്ടാരം ക്ഷേത്ര വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ചും. ആചാര കാര്യങ്ങളിൽ തടസ്സം ഉണ്ടാകുന്നെങ്കിൽ അക്കാര്യത്തിൽ വ്യക്തത വരുത്താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ഹർജിക്കാർക്ക് ഹൈക്കോടതി നിർദേശം നൽകി. വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് പൊലീസിന്‍റെതുൾപ്പെടെയുള്ള റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിലല്ലേ എന്ന് കോടതി ചോദിച്ചു.

വെടിക്കെട്ട് നൂറ് വർഷമായുള്ള ആചാരങ്ങളുടെ ഭാഗമാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ മറുപടി. എന്നാൽ ഇക്കാര്യത്തിൽ മറ്റ് നിരീക്ഷണങ്ങൾക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ആചാരങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എ ജെ ദേശായി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഇന്നും നാളെയും രാത്രി വെടിക്കെട്ട് നടത്താനുള്ള അനുമതി തേടിയാണ് ക്ഷേത്രം ഭാരവാഹികൾ അടിയന്തരമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. നേരത്തെ ജില്ലാ കളക്ടറും അനുമതി തള്ളിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'