ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി; അപ്പീലിൽ സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

Published : May 13, 2026, 02:38 PM IST
KERALA HIGH COURT - division bench refuses stay on mixed school status for eerattupetta school

Synopsis

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ, ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽ വന്നെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. സ്കൂൾ മിക്സഡ് ആക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അപ്പീലിന്‍റെ തീർച്ചയാണെന്നും കോടതി വ്യക്തമാക്കി. ജൂണിൽ അധ്യയന വർഷം തുടങ്ങുമ്പോൾ മുതൽ ആൺകുട്ടികൾക്കുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ അനുമതി വൈകിയതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർജിക്കാരൻ, സ്കൂളുകൾ മിക്സഡ് ആക്കാനുള്ള അനുമതി നൽകുന്ന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് മുൻപും ഹർജി നൽകിയിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നേട്ടങ്ങൾ നോക്കാതെ സഹായിച്ച അദ്ദേഹം മുഖ്യമന്ത്രിയാകണം': കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇൽസെയുടെ പിന്തുണ വിഡി സതീശന്
'മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ, ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു'; പികെ കുഞ്ഞാലിക്കുട്ടി