
മലപ്പുറം: ദേശീയ വിദ്യാഭാസ നയം പൂർണമായും നടപ്പാക്കൽ തന്നെയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്നും അതിനാണ് പണം നൽകുന്നതെന്നും സമസ്തയുടെ പോഷക സംഘടന എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പിട്ട് കഴിഞ്ഞാൽ യൂണിയൻ മിനിസിട്രിക് മാത്രമേ പിന്മാറാൻ കഴിയൂ. നേരത്തെ ഒപ്പിട്ടത് കൊണ്ട് കേരളത്തിന് അങ്ങനെ പിന്മാറാൻ കഴിയില്ല. നടപ്പാക്കാതിരിക്കാൻ മറ്റ് പഴുതുകൾ ആണ് അന്വേഷിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കൽ അനിവാര്യമായ കാര്യമാണ്. ആവശ്യം മുസ്ലിം ലീഗ് മുന്നോട്ട് വെക്കുമ്പോൾ അതിനെ വർഗീയമാക്കാൻ ചിലർ ശ്രമിക്കും. ജില്ലാ വിഭജിക്കേണ്ടതിൻ്റെ ആവശ്യകത മാധ്യമങ്ങൾ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam