
തിരുവനന്തപുരം: ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേർക്കും മേയർ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. കോർപ്പറഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴതന്തി ഉദയൻ, ഗോപകുമാർ അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു. ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പൽ ചടങ്ങളിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കി. കാപ്പ കേസിൽ ജയിലിലായ സുഗതൻ്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കി.
കുറിവരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് എന്ന എംഡി രാജേന്ദ്രൻ എഴുതിയ പ്രശസ്തമായ മലയാള സിനിമ ഗാനം പരാമർശിച്ചാണ് കോടതി പല ദൈവങ്ങലുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയത്. കേരള പഞ്ചായത്ത് രാജ് 152 ആം വകുപ്പിലും, മനിസിപ്പാലിറ്റി ആക്ടിലെ 143 ആം വകുപ്പിലും അഗംങ്ങൾ സത്യപ്രതിജ്‍ഞ ചെയ്യണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കൽ ദൃഢപ്രതിജ്ഞയോ ആകണമെന്ന് പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതനാൽ പല ദൈവങ്ങളുടെ പേരിലുള്ള തസ്യ പ്രതിഢ്ജ അസാധുവൈണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ പൈല ദൈവങ്ങളുടേയും ബലിദാനികളുടേയും പേരിലാണെന്നും അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കൗൺസിലർ എസ്പി ദീപക് ആണ് കോടതിയെ സമീപിച്ചത്. പരശുരാമൻ, ആറ്റുകാലമ്മ, പത്മനാഭ സ്വാമി, നാരായണ ഗുരു അടക്കമുളള പേരുകളിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത്. ഇത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. തുടന്നാണ് 20 പേരെ അയോഗ്യരാക്കിയത്. ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കേഞ്ചേരിയിലെ കോൺഗ്രസ് അംഗ സുനിൽചുവട്ടുപാടത്തിന്‍റെ സത്യപ്രതിജ്ഞയും അസാധുവാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam