
പാലക്കാട്: ചിനക്കത്തൂര്‍ പൂരം എഴുന്നള്ളിപ്പില്‍ ശബ്ദ മലിനീകരണത്തിന് കാരണമാവുന്ന ഡി.ജെ., നാസിക് ഡോള്‍ തുടങ്ങിയവ പോലീസ് നിരോധിച്ചു. അടുത്തമാസം 24, 25 തിയതികളിലാണ് ചിനക്കത്തൂര്‍ പൂരം. ഏഴ് ദേശങ്ങളുടെയും കണ്‍വീനര്‍മാരാണ് പൂരത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഡി.ജെ., നാസിക് ഡോള്‍ പോലുള്ളവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിവേദനം നല്‍കിയത്. ഇത്തരം വാദ്യോപകരണങ്ങളും ഡിജെയുമായി പൂരത്തിന് വരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
പൂരം കാണാൻ ആയിരങ്ങളെത്തി; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ സംഘാടകർക്കെതിരെ കേസ്