ഇരുമ്പ് സ്റ്റൂൾ എടുത്ത് തലക്കടിച്ചു, സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് മർദനം

Published : May 04, 2026, 01:39 AM ISTUpdated : May 04, 2026, 05:09 AM IST
doctor assaulted at aryanad government hospital three in custody

Synopsis

ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ജോയ് മോനെ മൂന്നംഗ സംഘം മർദിച്ചു

തിരുവനന്തപുരം: ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ജോയ് മോനെ മൂന്നംഗ സംഘം മർദിച്ചു. ആര്യനാട് കാനക്കുഴി സ്വദേശികളായ മൂന്നു യുവാക്കളാണ് ആക്രമണം നടത്തിയത്. ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവാക്കൾ ആണ് ഡോക്ടറെ ആക്രമിച്ചത്. ഇവരെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് കാണാകുഴി സ്വദേശികളായ സഹോദരങ്ങൾ അമൽ ഐസെൻറ്, അഖിൽ ഐസെൻറ്, സുഹൃത്ത് ഷിൻജിൻ എന്നിവരാണ് ആക്രമണം നടത്തിയത്.

ഇതിൽ അഖിൽ ഐസെൻറിൻറെ കൈയിൽ മുറിവുണ്ട്. ഇത് പരിശോധിക്കാനാണ് മൂന്നു പേരും ഡോക്ടറുടെ അടുത്ത് എത്തിയത്. തുടർന്ന് നഴ്സ് ഗ്ലൗസ് എടുക്കാൻ പോയി. ഡോക്ടർ ഒരാളോട് ഒപി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു എന്നും ഇത് നിരസിച്ച പ്രതികൾ ആക്രമണം നടത്തി എന്നുമാണ് വിവരം. പ്രതികൾ മൂന്നുപേരും പൊലീസ് കസ്റ്റഡിയിലാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ന്നാ പിന്നെ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ', വെല്ലുവിളിച്ച് സുകുമാരൻ നായർ; പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ ചട്ടലംഘനമെന്ന ആരോപണമടക്കം തള്ളി
കുട്ടിയുടെ ജീവൻപോലും അപകടപ്പെടുത്തുന്ന ബുള്ളറ്റ് യാത്ര, നിയമങ്ങൾ കാറ്റിൽ പറത്തി യുവാവ്; ഹെല്‍മെറ്റും ധരിച്ചില്ല