മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല; രാജിവയ്ക്കുന്നതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർ

By Web TeamFirst Published Jun 24, 2021, 9:15 AM IST
Highlights

കഴിഞ്ഞ മെയ് 14 നാണ് സംഭവം സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രൻ  ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്.

 മാവേലിക്കര: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടർ തന്‍റെ രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ മെയ് 14 നാണ് സംഭവം സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രൻ  ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കോവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ  മർദ്ദിച്ചത്. 

ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു എന്നാൽ കൊവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!