രോഗിയെ പുഴുവരിച്ച സംഭവം: സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ

Published : Oct 02, 2020, 02:50 PM ISTUpdated : Oct 02, 2020, 02:53 PM IST
രോഗിയെ പുഴുവരിച്ച സംഭവം: സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ

Synopsis

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നാണ് കെജിഎംസിടിഎയുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും കൊ4വിഡ് ഇതര ഡ്യൂട്ടികളെല്ലാം നിർത്തിവയ്ക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. 

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ നഴ്സുമാരുടെ സമരം തുടരുകയാണ്. നാളെ തിരുവനന്തപുരത്ത് നഴ്സുമാർ കരിദിനം ആചരിക്കും.

മൂന്ന് പേരുടെയും സസ്പെന്ഷന് പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ഡോക്ടർമാരും നഴ്സുമാരും ഒന്നിച്ച് റോഡ‍ിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നാണ് കെജിഎംസിടിഎയുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികളെല്ലാം നിർത്തിവയ്ക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. 

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്നുപേരെയാണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. നോഡല്‍ ഓഫീസര്‍ ഡോ അരുണയ്ക്കും രണ്ട് ഹെഡ് നഴ്‍സുമാര്‍ക്കുമാണ് സസ്പെന്‍ഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണം ചുമതല നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സർക്കാർ നിർദ്ദേശം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്