ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല; ആലപ്പുഴയില്‍ ക്രൂരതക്കിരയായ തെരുവ്നായ ചത്തു

Published : Jul 11, 2022, 09:26 PM IST
ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല; ആലപ്പുഴയില്‍ ക്രൂരതക്കിരയായ തെരുവ്നായ ചത്തു

Synopsis

എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.  മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്.  

ആലപ്പുഴ: ആറാട്ടുകുളങ്ങരയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്.

വെടിവെയ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ നായയെ കണ്ടെത്തുന്നത്. അവശനിലയില്‍ അനങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു.എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത നായയെ നാട്ടുകാര്‍  പരിചരണത്തിലൂടെ രക്ഷപെടുത്താന്‍ ശ്രമം നടത്തി. വിഫലമായതിനെത്തുടര്‍ന്ന്   വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്‌ഹോകസ് എന്ന വാട്സ്അപ്  കൂട്ടായ്മയെ വിവരം അറിയിച്ചു. അംഗങ്ങള്‍ എത്തി നായയ്ക്ക് ശുശ്രൂഷ നല്‍കി. കുത്തിവയ്പ്പും മരുന്നും നല്‍കി . എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെത്തുസർന്നാണ് കരുനാഗപ്പള്ളിയിലെ   സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടത്.  ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും ജീവന്‍ രക്ഷിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ