'പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറി അപകീർത്തിപ്പെടുത്തരുത്'; കോൺഗ്രസ് നേതാക്കൾക്കെതിരെ വീക്ഷണം മുഖപ്രസംഗം

Published : Apr 21, 2025, 07:02 AM ISTUpdated : Apr 21, 2025, 07:05 AM IST
'പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറി അപകീർത്തിപ്പെടുത്തരുത്'; കോൺഗ്രസ് നേതാക്കൾക്കെതിരെ വീക്ഷണം മുഖപ്രസംഗം

Synopsis

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തിൽ നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തിൽ നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്. പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുത്.

മാതൃക കാണിക്കുവാന്‍  ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയിൽ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോൾ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും അഴിമതി സര്‍ക്കാരിനെ പുറത്താക്കാൻ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടതെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞു, തകർന്നുവീണത് ഫൈനലിന് തൊട്ടുമുമ്പ്; പരിക്കേറ്റത് 52 പേർക്ക്


 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'