ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകനെ അവഗണിക്കരുത്, കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണം; ചെറിയാന്‍ ഫിലിപ്പ്

Published : Dec 10, 2024, 01:49 PM IST
ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകനെ അവഗണിക്കരുത്, കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണം; ചെറിയാന്‍ ഫിലിപ്പ്

Synopsis

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്‍റെ  പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്

തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ . കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണം.

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്‍റെ  പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണമെന്നാണ് എല്ലാ പ്രവർത്തകരുടെയും അഭിപ്രായമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേ സമയം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശം ആര്‍ക്കെന്നതില്‍ തുടങ്ങിയ തര്‍ക്കം മുറുകകയാണ്. ഷാഫി പറമ്പില്‍ കൊണ്ടുപോയ ആള്‍ക്കൂട്ടത്തെ ചൊല്ലിയാണ് ചാണ്ടി ഉമ്മന്‍ ആദ്യം പിണങ്ങിയത്. അത് യൂത്തുകോണ്‍ഗ്രസ് തിര‍ഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പതിയെഷാഫി രാഹുല്‍ ടീമിന്‍റെയും പിന്നെ. വിഡി സതീശൻറെയും എതിർപക്ഷത്തായി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തേടൊപ്പം പോകാനായിരുന്നു സ്ഥാനാര്‍ഥിയായിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആഗ്രഹം. പക്ഷേ ചാണ്ടി വഴങ്ങിയില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടിയെ അകറ്റിനിര്‍ത്താനുള്ള ഒരു കാരണം ഇതുതന്നെ. കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടോടെ, ചാണ്ടി രംഗത്തുവന്നതും വിഡി സതീശനെതിരായ അച്ചുതണ്ടിന് ശക്തിപകരാനാണ്. ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങി വി‍ഡി വിരുദ്ധഗ്രൂപ്പ് കെ സുധാകരന് പിന്തുണപ്രഖ്യാപിച്ചു കഴിഞ്ഞു

.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും