ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

Published : Oct 31, 2022, 01:00 PM ISTUpdated : Oct 31, 2022, 04:59 PM IST
ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

Synopsis

2007 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ചെമ്മന്തിട്ട സ്വദേശിയെ ശിക്ഷിച്ചത്. ഇരയുടെ സഹോദരിയേയും പ്രതി ബലാത്സംഗം ചെയ്തിരുന്നു

തൃശ്ശൂർ: യുവതിയെ ബലാത്സംഗം ചെയ്ത രക്ഷകർത്താവിനെ ഇരട്ടജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഒന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2007 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ചെമ്മന്തിട്ട സ്വദേശിയെ ശിക്ഷിച്ചത്. ഇരയുടെ സഹോദരിയേയും പ്രതി ബലാത്സംഗം ചെയ്തിരുന്നു. ഇതിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  കേസും ഈ പ്രതിക്കെതിരെ നിലവിലുണ്ട്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് റീന  ദാസ് ടി.ആർ. ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടത്തി ശിക്ഷിച്ചത്.

സഹോദരിയുടെ മകളെ പീഡിപ്പിച്ചു, അമ്മാമന് 48 വർഷത്തെ തടവ് ശിക്ഷ; ശിക്ഷിച്ചത് ഇടുക്കി പോക്സോ കോടതി
 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്