
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ നിന്നും ഡോ. എ ജയതിലക് വിരമിച്ചു. ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ദർഹാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറിക്ക് സർക്കാർ യാത്ര അയപ്പ് നൽകി. മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായ മന്ത്രി കുഞ്ഞാലികുട്ടിയുമടക്കമുള്ളവർ പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡേയും സർവ്വീസിൽ നിന്നും വിരമിച്ചു. വിരമിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്‍റെ ഉപഹാരം മുഖ്യമന്ത്രി നൽകി. ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്നാണ് ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയാകുന്നത്. 1992 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഇനി രണ്ടു വർഷം സർവ്വീസ് ബാക്കിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam