
തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമിച്ച ചില സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പിൽ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചുവെന്നും ഡോക്ടർ പറഞ്ഞു. സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തിൽ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam