സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

Published : Jan 03, 2024, 03:49 PM ISTUpdated : Jan 03, 2024, 03:53 PM IST
സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

Synopsis

അതേസമയംം, ഒരു സി പി എം കൗൺസിലർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. നഗരസഭാ അധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നേരത്തെ രാജി വെച്ചിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചു ലീഗ് വിമതയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചത്. 

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരസഭ ചെയർപേഴ്സനായി മുസ്ലിം ലീഗിലെ ഡോക്ടർ കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് ഉൾപ്പെടെ 20 വോട്ടാണ് ലീഗ് സ്ഥാനാർഥിയായ ഹനീഷയ്ക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ചെയർപേഴ്സൺ സ്ഥാനാർഥിക്ക് 7വോട്ടും ലഭിച്ചു. അതേസമയംം, ഒരു സി പി എം കൗൺസിലർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. നഗരസഭാ അധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നേരത്തെ രാജി വെച്ചിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചു ലീഗ് വിമതയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചത്. ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവരെ രാജി വെപ്പിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ലീഗിന് 19 അംഗങ്ങളുള്ള നഗരസഭയിൽ സിപിഎമ്മിന് 9 ഉം ബിജെപിക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്.


വൈ എസ് ശർമ്മിളക്ക് പിന്നാലെ അമ്മ വൈ എസ് വിജയമ്മയും കോൺ​ഗ്രസിൽ ചേർന്നേക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം