'ക‍ര്‍മ' ട്വീറ്റിൽ ഉറച്ച് ഷമ മുഹമ്മദ്; പ്രതികരിച്ചത് അക്രമരാഷ്ട്രീയത്തോടെന്ന് വിശദീകരണം

Published : Jan 13, 2022, 01:42 PM ISTUpdated : Jan 13, 2022, 02:38 PM IST
'ക‍ര്‍മ' ട്വീറ്റിൽ ഉറച്ച് ഷമ മുഹമ്മദ്; പ്രതികരിച്ചത് അക്രമരാഷ്ട്രീയത്തോടെന്ന് വിശദീകരണം

Synopsis

ക‍ര്‍മ എന്ന പ്രയോഗത്തിലൂടെ വിമ‍ര്‍ശിച്ചത് കൊലപാതകങ്ങൾ തടയാൻ സാധിക്കാത്ത പിണറായി വിജയൻ സര്‍ക്കാരിനെ

ദില്ലി: ഇടുക്കിയിൽ എഞ്ചിനീയറിംഗ് വിദ്യാ‍ര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ഇട്ട ട്വീറ്റ് പിൻവലിക്കില്ലെന്ന് എഐസിസി മാധ്യമവക്താവ് ഷമ മുഹമ്മദ്. ധീരജിൻ്റെ മരണവാ‍ര്‍ത്ത ‍കർമ എന്ന അടിക്കുറിപ്പോടെ ഷമ മുഹമ്മദ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഷമ നിലപാട് വ്യക്തമാക്കിയത്. ധീരജിൻ്റെ കൊലപാതകത്തിൽ തനിക്ക് ദുഖമുണ്ടെന്നും എന്നാൽ താൻ പ്രതികരിച്ചത് അക്രമരാഷ്ട്രീയത്തോടായിരുന്നുവെന്നുമാണ് ഷമയുടെ നിലപാട്. ഇത്തരം അക്രമസംഭവങ്ങൾ പിണറായി വിജയന് നിയന്ത്രിക്കാനാവാത്തതിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചതെന്നും ഷമ പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല