Kannur VC Appointment : കണ്ണൂര്‍ വിസി നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ജനുവരി 24 ന് പരിഗണിക്കും

By Web TeamFirst Published Jan 13, 2022, 1:20 PM IST
Highlights

യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല (Kannur University VC)  വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ  (Prof. Gopinath Ravindran) നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി 24 ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.

വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സ‍ർക്കാർ നിലപാടും ചേർന്നുപോകുന്നതല്ലെന്നും അപ്പീലിൽ പറയുന്നു. അതുകൊണ്ടുതന്നെ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

click me!