ഡോ വന്ദനാ ദാസിന്‍റെ കൊലപാതകം: ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും ഉത്തരവാദികളെന്ന് പി.എം.എ സലാം

Published : May 10, 2023, 04:16 PM IST
ഡോ വന്ദനാ ദാസിന്‍റെ കൊലപാതകം: ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും ഉത്തരവാദികളെന്ന് പി.എം.എ സലാം

Synopsis

അപലപിക്കലും അന്വേഷണവും പോലുളള പതിവ് പല്ലവി ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല. പതിവായി വീട് വിട്ട് ഉപജീവനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍റെ പ്രശ്നമാണ്. ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും പിഎംഎ സലാം പറഞ്ഞു. 

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യുന്നതിനിടെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അഞ്ച് പൊലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അപലപിക്കലും അന്വേഷണവും പോലുളള പതിവ് പല്ലവി ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല. പതിവായി വീട് വിട്ട് ഉപജീവനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍റെ പ്രശ്നമാണ്. ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും പിഎംഎ സലാം പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ കേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണ്?. കൊല ചെയ്യപ്പെട്ട ഡോക്ടര്‍ ''എക്സ്പീരിയന്‍സ്ഡ്'' അല്ല എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും മരണപ്പെട്ട ആളെ അവഹേളിക്കലുമാണ്. പൊലീസ് സംരക്ഷണയില്‍ ഒരു പ്രതി കത്തിയെടുത്ത് കുത്തുന്നതിനെ പ്രതിരോധിക്കാനും കൂടി ഡോ വന്ദന അഭ്യസിക്കേണ്ടിയിരുന്നു എന്നാണോ മന്ത്രി ഉദ്ധശിച്ചത്. ഈ കൊലപാതകത്തിന് ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും മറുപടി പറഞ്ഞേ പറ്റൂവെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.  

അതേസമയം, പ്രതി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.  ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകിക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടി; വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ് വന്നിട്ടുണ്ട്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ്, നോവുണർത്തി ദൃശ്യങ്ങൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി