മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവന: വീണയ്ക്ക് എന്ത് എക്‌സീപീരിയൻസ് ആണ് ഉള്ളതെന്ന് ശോഭാസുരേന്ദ്രൻ

Published : May 10, 2023, 03:51 PM IST
മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവന: വീണയ്ക്ക് എന്ത് എക്‌സീപീരിയൻസ് ആണ് ഉള്ളതെന്ന് ശോഭാസുരേന്ദ്രൻ

Synopsis

വീണയ്ക്ക് എന്ത് എക്‌സീപീരിയൻസ് ആണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയം. മന്ത്രി വീണയ്ക്ക് വിവേകം ഇല്ല. അത് കൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്: കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിനെക്കുറിച്ചുള്ള ആരോ​ഗ്യമന്ത്രി വീണാജോർജ്ജിന്റെ പരാമർശം സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണയ്ക്ക് എന്ത് എക്‌സീപീരിയൻസ് ആണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയം. മന്ത്രി വീണയ്ക്ക് വിവേകം ഇല്ല. അത് കൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
 
വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്ജ്. 

‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം : ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ

പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അക്രമം കാണിച്ചത്. അവിടെ ഒരു സിഎംഒയും മറ്റു ആരോ​ഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ഈ പെൺകുട്ടി ഒരു ഹൗസ് സർജനായിരുന്നു. അത്ര പരിചയസമ്പന്നയായിരുന്നില്ല. ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ടെന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരമെന്നും വീണാ ജോർജ്ജ് പറഞ്ഞു. ഈ പരാമർശമാണ് വിവാദമായത്. 

വീണാജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം,ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയെന്ന് യുവമോർച്ച

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി