ഡോ. വന്ദനയുടെ മരണ കാരണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയ കുത്തുകൾ; മെഡിക്കൽ ഓഫീസർക്കെതിരെ പരാതി

Published : May 18, 2023, 06:26 PM IST
ഡോ. വന്ദനയുടെ മരണ കാരണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയ കുത്തുകൾ; മെഡിക്കൽ ഓഫീസർക്കെതിരെ പരാതി

Synopsis

വിദ്യാർത്ഥികളായ ഡോക്ടർമാർ മെഡിക്കൽ ഓഫീസർക്ക് എതിരെ നടപടി വേണമെന്ന് മന്ത്രിയുമായി ഈ മാസം 12 ന് നടത്തിയ ചർച്ചയിൽ അവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നിഷ്ക്രിയത്വം കാണിച്ചുവെന്ന് പരാതി. മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സംഘടനയും, ഹൗസ് സർജൻ അസോസിയേഷനും ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരാതി ഉയർന്നത്. വിദ്യാർത്ഥികളായ ഡോക്ടർമാർ മെഡിക്കൽ ഓഫീസർക്ക് എതിരെ നടപടി വേണമെന്ന് മന്ത്രിയുമായി ഈ മാസം 12 ന് നടത്തിയ ചർച്ചയിൽ അവശ്യപ്പെട്ടിരുന്നു.

അതിനിടെ ഡോ. വന്ദനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്വാസ കോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഡോ. വന്ദനയുടെ ശരീരത്തിൽ ആകെ 17 കുത്തുകളുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും